റമദാനിലെ പുണ്യം; ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ റമദാന്‍ കിറ്റ് വിതരണത്തിന് തുടക്കമായി

New Update
N

റിയാദ് :സൗദിയിലും മറ്റു ജി സി സി രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ജീവകാരുന്ന്യ സംഘടനയായ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ (ജി എം എഫ്) നിരവധി വര്‍ഷങ്ങളായി നടത്തിവരുന്ന റമദാന്‍ കിറ്റ് വിതരണത്തിന് ഔപചാരികമായ തുടക്കം കുറിച്ചു.

Advertisment

പുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റമദാന്‍ ദിനത്തിലെ കിറ്റ് വിതരണത്തിന് റിയാദിലെ സുലയില്‍ നിന്നാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം ആരംഭിച്ചത്. വര്‍ഷങ്ങളായി സ്ഥിരമായി ജോലിയും കൂലിയുമില്ലാതെ കമ്പനിയുടെ ചതിയില്‍ പെട്ട് കയറികിടക്കാന്‍ സ്ഥലം പോലും ഇല്ലാതെ റോഡിന്‍റെ വശങ്ങളില്‍ കൂടാരം ഒരുക്കി വെള്ളവും വെളിച്ചവും ഇല്ലാതെ കഴിയുന്ന 13 പ്രവാസികള്‍ അവരുടെ ദുരിത കഥകള്‍ ആണ് ഈ റമദാനില്‍ വേദനിപ്പിക്കുന്ന കാഴ്ചയായി മാറിയത്.

 അവര്‍ക്ക് വേണ്ട എല്ലാ നിയമസഹായങ്ങളും ഉറപ്പു നല്‍കി അവരെ ഏറ്റെടുത്തു കൊണ്ടാണ് റമദാനിലെ പുണ്യപ്രവർത്തിക്ക് ജി എം എഫ് തുടക്കം കുറിച്ചത്.

ആദ്യ ദിനത്തിലെ കിറ്റ് വിതരണത്തില്‍ വിദ്യാഭ്യാസ- സാമുഹ്യ പ്രവര്‍ത്തകന്‍ ഡോ. ജയചന്ദ്രന്‍ പങ്കാളിയായി. നമ്മള്‍ കാണുന്ന ജീവിതങ്ങള്‍ അല്ല അതിനപ്പുറം കഷ്ട്ടപെടുന്ന ഒരു വിഭാഗം ആളുകള്‍ നമുക്ക് ചുറ്റും ഉണ്ടെന്നുള്ള ഓര്‍മയും അവരുടെ ദുരിതങ്ങളില്‍ അവരുടെ ശബ്ദമാകാനും രക്ഷകരകാനും പ്രവാസി സംഘടനകള്‍ക്ക് കഴിയണമെന്നും ജി എം എഫ് നടത്തുന്ന ഈ പുണ്യപ്രവര്‍ത്തിയ അഭിനന്ദിക്കുന്നതായും റമദാന്‍ കിറ്റിന്റെ സൗദിതല ഉത്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

മരുഭൂമിയിലെ ഇടയ താവളങ്ങളിലും തുച്ഛ വരുമാനക്കാര്‍, കൃത്യമായി ശമ്പളം കിട്ടാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾ താമസിക്കുന്ന താമസസ്ഥലങ്ങളിലും ക്ലീനിങ് തൊഴിലാളികളായ സ്ത്രീകൾ താമസിക്കുന്ന താമസസ്ഥലങ്ങളിലും ആണ് നേരിട്ട് ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകർ 5 കിലോഅരി പഞ്ചസാര മസാലപ്പൊടി, ഓട്സ്, കടല പരിപ്പ്, ആട്ട, ഉപ്പ്, ഓയിൽ തുടങ്ങിയവ അടങ്ങിയ കിറ്റുകള്‍ ജി എം എഫ് പ്രവര്‍ത്തകര്‍ എത്തിക്കുന്നത്.

സഹായം അർഹതപ്പെട്ടവർക്ക് അവരുടെ കൈകളിൽ എത്തിക്കണം എന്നുള്ള ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് കിറ്റു കള്‍ വിതരണം ചെയ്ത് വരുന്നത്. വരും ദിവസങ്ങളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കിറ്റ് വിതരണം നടക്കുമെന്ന് ജിസിസി ചെയർമാൻ റാഫി പാങ്ങോട്, നാഷണല്‍ പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌ പവിത്ര, ജനറല്‍സെക്രട്ടറി ഹരികൃഷ്ണന്‍ കണ്ണൂര്‍, ജി സി സി മീഡിയ കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ രാജു പാലക്കാട്, സൗദി നാഷണൽ കമ്മിറ്റി ട്രഷറർ സുധീർ വള്ളക്കടവ്, ജിസിസി ട്രഷറർ നിബു ഹൈദർ എന്നിവര്‍ വ്യക്തമാക്കി.

റിയാദില്‍ നടക്കുന്ന കിറ്റ് വിതരണത്തിന് ജി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ഷാജി മഠത്തില്‍ മറ്റു ഭാരവാഹികളായ സുബൈർ കുമ്മിൾ റിയദ് സെൻട്രൽ കമ്മറ്റി ജോയിൻ സെക്രട്ടറി നിഷാദ്, ഷാജഹാൻ കാഞ്ഞിരപ്പള്ളി, ഷാനവാസ് വെമ്പിളി. മുഹമ്മദ് വസിം പാങ്ങോട്, റീന സുബൈർ, സുഹ്റ ബീവി, ഷാനിഫ്, എന്നിവരാണ് നേതൃത്വം നൽകിയത്.

വരും ദിവസങ്ങളിലും കിറ്റ് വിതരണം തുടരുമെന്നും റമദാനിലെ ഈ പുണ്യപ്രവര്‍ത്തിയില്‍ സഹകരിക്കാന്‍ താല്പര്യമുള്ള പ്രവാസി സമൂഹത്തിലെ സുഹൃത്തുക്കള്‍ ബിസിനസ്സ് മേഖലയിലെ പ്രമുഖര്‍ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും ആദ്യദിന കിറ്റ് വിതരണത്തിലുള്ള എല്ലാ കിറ്റുകളും തന്ന സഹായിച്ച സിറ്റി ഫ്ലവറിനോടുള്ള നന്ദിയും കടപാടും അറിയിക്കുന്നതായി ജി സി സി ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു.

Advertisment