ഹജ്ജ് 2024 ന് ഇന്ത്യയിൽ നിന്ന് 1.75 ലക്ഷം പേർ

New Update
hajj indians

ജിദ്ദ: 2024 ജൂൺ മധ്യത്തിൽ അരങ്ങേറുന്ന ഹിജ്റാബ്ദം 1445 ലെ വിശുദ്ധ ഹജ്ജിലും കഴിഞ്ഞ വർഷത്തെ അതേ എണ്ണം തീർത്ഥാടകർക്ക് ഇന്ത്യയിൽ നിന്ന് അനുമതി (1,75,025 പേർ) ലഭിച്ചുവെന്ന് ഇന്ത്യൻ അധികൃതർ വെളിപ്പെടുത്തി. ജിദ്ദയിൽ  മാധ്യമ പ്രവർത്തകരെ അഭിസംബോധനം ചെയ്തു സംസാരിക്കവേ  ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം അറിയിച്ചതാണ് ഇത്.

Advertisment

ഇന്തോ-സൗദി സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി കോൺസുലേറ്റും ഇന്ത്യൻ കമ്മ്യൂണിറ്റിയും സൗദി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയും ചേർന്ന് അടുത്ത വർഷം ജനുവരി 19 ന് ഇന്ത്യൻ സ്‌കൂൾ ജിദ്ദയിൽ 'സൗദി-ഇന്ത്യ ഫെസ്റ്റിവൽ' സംഘടിപ്പിക്കുമെന്നും കോൺസുൽ കോൺസൽ മുഹമ്മദ് ഹാഷിം പറഞ്ഞു.

ഇൻഡോ - സൗദി സൗഹൃദ ബന്ധം വിവരിക്കവേ സൗദി ഹജ്ജ് - ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ നടത്തിയ ഔദ്യോഗിക സന്ദർശനം പരാമർശിച്ചു.

ആതിഥേയരായ സൗദി അറേബ്യ മെയ് ഒമ്പത് മുതൽ ഹജ്ജ് വിമാനങ്ങളെ സ്വീകരിച്ചു തുടങ്ങും. ജൂൺ എട്ടിനാണ് ഹജ്ജ് മാസാരംഭം. ജൂൺ പതിനഞ്ച് മുതൽ ഇരുപത് വരെ നീളുന്നതാണ് അടുത്ത ഹജ്ജിലെ തിരുകർമ്മങ്ങൾ.

Advertisment