ചികിത്സയിലായിരിക്കേ റാന്നി സ്വദേശി ദമ്മാമിൽ മരണപ്പെട്ടു; അവയവങ്ങൾ ദാനം ചെയ്തു

New Update
obit alex mathew

ജിദ്ദ: ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് സൗദി അറേബ്യയിലെ ദമ്മാമിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. പത്തനംതിട്ട റാന്നി ചെല്ലക്കാട് സ്വദേശിയും മാത്യു - റേച്ചൽ ദമ്പതിമാരുടെ മകനുമായ പ്ലങ്കാലയില്‍ വീട്ടില്‍ അലക്‌സ് മാത്യു ആണ് മരിച്ചത്. ഭാര്യ: ഷീബ. മക്കള്‍: അബെന്‍, അലന്‍. സഹോദരിമാർ: മഞ്ജു, മായ. 

Advertisment

ഏതാണ്ട് ഒരു മാസം മുമ്പാണ് ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടായ അസ്വാസ്ഥ്യത്തെ തുടർന്ന് അലക്‌സിനെ ദമ്മാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ മസ്തിഷ്കാഘാതം കൂടി ഉണ്ടാവുകയും ചെയ്തത് മരണത്തിന് ഇടയാക്കിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട്  ഇദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്നു അലക്‌സ് മാത്യു.

Advertisment