/sathyam/media/media_files/gJAQRtaY2wiQazN68SMs.jpg)
ജിദ്ദ: മലപ്പുറം ജില്ല ജിദ്ദ കെഎംസിസിയുടെ 'വിപുലമായ പങ്കാളിത്തം' 'കരുത്തുറ്റ കമ്മിറ്റികൾ' എന്ന ക്യാമ്പയിന്റെ ഭാഗമായി തിരൂർ മണ്ഡലം ജിദ്ദ കെഎംസിസിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു.
കെ.പി.സി ജലീൽ തങ്ങൾ (ചെയർമാൻ) മുസ്തഫ എം.പി (പ്രസിഡന്റ്) മുഹമ്മദ് യാസിദ് എ.പി (ജന സെക്രട്ടറി) റിയാസ് മുഹമ്മദ് ഖാസിം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി എം.മുസ്തഫ, മുഹമ്മദ് നൗഷാദ് കുഞ്ഞിപ്പ( വൈസ് ചെയർമാൻ), എം.അബൂബക്കർ സിദീഖ് (ഓർഗനൈസിംഗ് സെക്രട്ടറി) അഷ്‌റഫ് കുഞ്ഞി തങ്ങൾ, സയ്യിദ് ഷമീമുദ്ദിൻ തങ്ങൾ, അബ്ദുനാസ്സർ നെല്ലിയാലിൽ, കെ.എം അൻവർ, കെ.അലി അക്ബർ (വൈസ് പ്രസിഡന്റ്) മുഹമ്മദ് അലി, പി.ശരീഫ്, എം.റിഷാദ്, സയ്യിദ് സഫീർ തങ്ങൾ, യു.മുഹമ്മദ് കുട്ടി( ജോയിന്റ് സെക്രെട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
റിഡേർണിംഗ് ഓഫീസർ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങലിന്റെ നേതൃതത്തിൽ ഐക്യ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ മുഖ്യ പ്രഭാഷണം നടത്തി . പഴയ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് എം.പി മുസ്തഫ. അവതരപ്പിച്ചു.
തുടർന്നു നടന്ന ഡോ മുഹമ്മദ് അസ്‌ലം അനുസ്മരണ പരിപാടി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയൻകോട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം മുൻ ജനറൽ സെക്രട്ടറിയും, കിംഗ് അബ്ദുൽ അസീസ് സർവകലായിലെ പ്രൊഫസറും ആയിരുന്ന കുറഞ്ഞ കാലം കൊണ്ട് തന്നെ ജിദ്ദയിലും നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും, സാമൂഹിക രാഷ്ട്രീയ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.
ഡോ അസ്‌ലം ജിദ്ദ കെഎംസിസിക്ക് നൽകിയ സംഭാവനകളും പ്രവർത്തന മേഖലയിൽ അസ്‌ലം പുതിയ ആശയങ്ങൾ കൊണ്ടുവരികയും ഫിറ്റ് എന്ന യുവ സംഘടന രൂപീകരിക്കുന്നതിൽ നൽകിയ കൊയ്യൊപ്പും അദ്ദേഹം അനുസ്മരിച്ചു. ഡോ അസ്‌ലം കാണിച്ചു തന്ന സംഘടന പ്രവർത്തനങ്ങൾ ഓരോ പ്രവർത്തകരും പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
എ.പി മുഹമ്മദ് യാസിദ് അധ്യക്ഷനായിരുന്നു. കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് നാണി ഇസ്ഹാഖ് മാഷ്, മുസ്തഫ മൂച്ചിക്കൽ, ശറഫുദ്ധീൻ ചീനിയത് അഷ്‌റഫ് കുഞ്ഞി തങ്ങൾ, നിതുഷാദ് കുഞ്ഞിപ്പ എന്നിവർ സംസാരിച്ചു. റിയാസ് മുഹമ്മദ് കാസിം നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us