/sathyam/media/media_files/MDQgBuwSDg8gtHuXeFvj.jpg)
റിയാദ്: പ്രഭാഷണരംഗത്ത് കഴിവുറ്റ പ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ചു വരുന്ന അലിഫിയൻസ് ടോക്സ് മെഗാ എഡിഷൻ്റെ നാലാം റൗണ്ട് പൂർത്തിയായി. സംഗമം റിയാദ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻ്റർനാഷണൽ പ്രസിഡണ്ട് ടി എം അലി ചാഭാൻ ഉദ്ഘാടനം ചെയ്തു.
അഞ്ച് വിഭാഗങ്ങളിലായി പങ്കെടുത്ത 75 മത്സരാർത്ഥികളിൽ ഓരോ വിഭാഗങ്ങളിൽ നിന്നും അഞ്ചുപേർ വീതം ഫെബ്രുവരി രണ്ടിന് നടക്കുന്ന മെഗാ എഡിഷൻ്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. വീറും വാശിയും നിറഞ്ഞ പ്രഭാഷണ മത്സരം വീക്ഷിക്കാൻ രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി ആളുകളാണ് എത്തിയത്.
പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അലിഫിയൻസ് ടോക്‌സിന്റെ ഒന്നാം ഘട്ട സ്ക്രീനിങ്ങിൽ ആയിരത്തോളം വിദ്യാർത്ഥികൾ വിത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിരുന്നു.
സന തനീഷ്, ആയിഷ മിഫ്റ, മെഹക് ഫാത്തിമ, ഹലീമത്ത് സന, ഹവ്വ മെഹക് (കാറ്റഗറി 1) മുഹമ്മദ് റബീഅ, ആയിഷ സമിഹ, ത്വയ്ബ തൗഖീർ, മുഹമ്മദ് അലിയാൻ ഇർഫാൻ, ഇനായ മർയം (കാറ്റഗറി 2), മർവ ശമീർ, സാറാ മുസവ്വിർ, ഹഫ്സ ഇസ്സത്ത്, മുഹമ്മദ് ബിൻ മുദ്ദസിർ, ഫാത്തിമ ലിബ (കാറ്റഗറി 3), മലായിക, അഫ്റ ഹൊസ്സാം, ഫാത്തിമ നഫ് ല, ശൈമ ഇബ്ത്തിശാം, മർയം ഗുൽ (കാറ്റഗറി 4), ശൈഖ് മുഹമ്മദ് സെയ്ദ് ,മൊഹിദ്ദീൻ റംസാൻ, ആയിഷ അഞ്ചല, സെബാ ഫാത്തിമ, മുഹമ്മദ് റാഇദ് (കാറ്റഗറി 5) എന്നിവർ സെമിഫൈനൽ വിജയികളായി.
പരിപാടിയിൽ അലിഫ് ഗ്രൂപ്പ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ പാഴൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി (അൽ റുവാദ് ഇന്റർനാഷണൽ സ്‌കൂൾ), അബ്ദുൽ കരീം(അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ), ജാബിർ മുഹമ്മദ് (നജ്‌ദ് ഇന്റർനാഷണൽ സ്‌കൂൾ) എന്നിവർ ജൂറി അംഗങ്ങൾ ആയിരുന്നു.
ഹെഡ്മിസ്ട്രസ് ഹമീദാബാനു, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ അബ്ദുൽ മജീദ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സുന്ദുസ് സാബിർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us