ജിദ്ദ കെഎംസിസി കോഴിക്കോട് സിഎച്ച് സെൻ്ററിന് 10 ലക്ഷം രൂപ നൽകി

New Update
kmcc charity

ജിദ്ദ: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സിഎച്ച് സെൻററിന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി 10 ലക്ഷം രൂപ സംഭാവന നൽകി. കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ആസ്ഥാനമായ ലീഗ് സെൻ്ററിൽ നടന്ന ചടങ്ങിൽ ജിദ്ദ കെഎംസിസി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര, നാഷണൽ കമ്മിറ്റി ട്രഷർ അഹമ്മദ് പാളയാട്ട്, ജിദ്ദ കെഎംസിസി ട്രഷർ വി.പി അബ്ദു റഹ്മാൻ എന്നിവർ ചേർന്ന് കോഴിക്കോട് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് എം.എ റസാഖ് മാസ്റ്റർക്കാണ് ഫണ്ട് കൈമാറിയത്. 

Advertisment

കോഴിക്കോട് ജില്ല ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായീൽ, കുട്ടിഹസ്സൻ ദാരിമി,സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി.കോയ, സെക്രട്ടറി എം.വി.സിദ്ധീഖ് മാസ്റ്റർ, സി.കെ.അബ്ദുറഹ്മാൻ, ടി.പി.മുഹമ്മദ്, മൂസ്സ മൗലവി, മരക്കാർ ഹാജി, ഒ.ഹുസൈൻ, സി.ദാവൂദ് , ടി.സി മൊയ്തീൻ കോയ, മഹ്മൂദ് വടകര, അഷ്റഫ് കോങ്ങയിൽ ലത്തീ പൂനൂർ കെ.വി.കോയ,അനസ് പരപ്പിൽ, മൊയ്തു മൂസ്സാരി, സി.എം.ഖാദർ, എൻ സി മുഹമ്മദ്, ഹനീഫ പാണ്ടികശാല, എൻ, കെ.അലി, സി.കെ.ലത്തീഫ്, സി പി അസീസ്, ഇഖ്ബാൽ മാളിയേക്കൽ, മൂസ കാപ്പാട്, ഹാരിസ് വടകര, സാറൂഖ് കോയ തുടങ്ങി നിരവധി മുൻ കെഎംസിസി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

കോഴിക്കോട് സിഎച്ച് സെൻ്ററിലെ വൻകിട പദ്ധതികളിൽ പലതും ജിദ്ദ കെഎംസിസിയുടെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്.

Advertisment