New Update
/sathyam/media/media_files/5SlRn5IJlBp894uLd89c.jpg)
ജിദ്ദ: വടക്കൻ സൗദി നഗരമായ തബൂക്കിലെ അൽമുറൂജ് ഏരിയയിൽ ഇയ്യിടെ പ്രവർത്തനം പുരാരംഭിച്ച പെട്രോൾ പമ്പ് കത്തിയമർന്നു. സ്ഫോടനവും അഗ്നിബാധയും ഒരാളുടെ മരണത്തിനും എട്ട് പേർക്ക് പരിക്കുകളും ഇടയാക്കി. മരിച്ചത് സൗദി പൗരനാണ്.
Advertisment
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ പ്രകാരം ഗ്രൗണ്ട് ഫ്യുവൽ ടാങ്കിൽ നിന്നുള്ള ഒരു വലിയ സ്ഫോടനമാണ് തീപിടുത്തത്തിന്റെ തുടക്കം. തുടർന്ന് ടാങ്കിൽ തീ പടർന്നു.
സ്‌ഫോടനത്തിൽ സിമന്റ് ചീളുകൾ അങ്ങിങ്ങായി തെറിച്ചു നാശനഷ്ടങ്ങൾ വർധിപ്പിച്ചു. പരിസരത്തെ വാഹങ്ങൾക്കും കേടുപാടുകൾ വ്യാപകമായി ഉണ്ടായി. അതേസമയം, ഇതേസമയത്ത് തന്നെ സ്ഫോടന ശബ്ദം കേട്ടിരുന്നതായി പ്രദേശത്തുകാർ പറയുന്ന വിവരവും ഉണ്ട്.
ഇന്നലെ വൈകീട്ടാണ് സംഭവം. ഒരു വർഷത്തോളമായി അറ്റകുറ്റ പണിയിൽ അടച്ചിരുന്ന പെട്രോൾ സ്റ്റേഷൻ ഇയ്യിടെയാണ് പ്രവർത്തനം പുനരാരംഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us