തിരുവല്ല സ്വദേശി റിയാദിൽ റോഡപകടത്തിൽ മരണപ്പെട്ടു

New Update
obit sunil babu

ജിദ്ദ: റിയാദിലുണ്ടായ വാഹനാപടകടത്തിൽ മലയാളി മരണപ്പെട്ടു. പത്തനംതിട്ട, തിരുവല്ല, കുളക്കടവ് സ്വദേശിയും പരേതരായ നാരായണ പിള്ള - ചെല്ലമ്മ ദമ്പതികളുടെ മകനുമായ പുളിക്കപ്പറമ്പില്‍ വീട്ടില്‍ സുനില്‍ ബാബു (58) ആണ് തിങ്കളാഴ്ച കാലത്ത് സംഭവിച്ച അപകടത്തിൽ മരിച്ചത്. ഭാര്യ: ഗീത. മക്കള്‍:സൂര്യ, ആര്യ (സൗദി കിംഗ് ഖാലിദ് ഹോസ്പിറ്റല്‍). 

Advertisment

സൗദി തലസ്ഥാന നഗരത്തിലെ ശുമൈസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. റിയാദിലെ  ഒലയ്യ ഏരിയയിൽ പ്രവർത്തിക്കുന്ന എസ് എം സി ആശുപത്രിയിൽ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ ബാബു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അനന്തര നടപടികളിൽ പരേതന്റെ ബന്ധുക്കളെ സഹായിക്കാൻ രംഗത്തുള്ള റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജാഫര്‍ വീമ്പൂര്‍, റഫീഖ് പട്ടാമ്പി എന്നിവര്‍ അറിയിച്ചു.

Advertisment