"ഉസ്മാൻ പാണ്ടിക്കാട് സർഗ്ഗസിദ്ധിയും പ്രവാസവും ആദർശത്തിനായി ഉഴിഞ്ഞു വെച്ചു": അനുശോചന യോഗം

New Update
condolences meeting

ജിദ്ദ: പ്രവാസി വെൽഫയർ ജിദ്ദ സെൻട്രൽ കമ്മിറ്റി മുൻ പ്രെസിഡന്റും നിലവിൽ വെൽഫയർ പാർട്ടി മഞ്ചേരി മണ്ഡലം പ്രെസിഡന്റുമായിരുന്ന ഉസ്മാൻ പാണ്ടിക്കാടിന്റെ നിര്യാണത്തിൽ ജിദ്ദയിലെ പ്രവാസി സമൂഹം അനുശോചനം രേഖപ്പെടുത്തി.

Advertisment

പ്രവാസ ലോകത്ത് എത്തുന്നതിന്റെ മുമ്പ് തന്നെ സർഗ്ഗാത്മകത കൊണ്ടും നേതൃ കഴിവുകളാലും ധന്യമായ ഉസ്മാൻ പാണ്ടിക്കാടിൻ്റെ ജീവിതത്തിൽ കടന്നുവന്ന ഗൾഫ് പ്രവാസവും അദ്ദേഹത്തിന്റെ സർഗ്ഗാത്മകതക്കും വിശ്വസിച്ച പ്രസ്ഥാനത്തിനായി സമർപ്പണം ചെയ്യാനുള്ള അവസരമായി അദ്ദേഹം ഉപയോഗിച്ചു.

കവി, ഗാനരചയിതാവ്, നാടക രചയിതാവ്, നാടക പ്രവർത്തകൻ, മികച്ച സംഘാടകൻ എന്നീ നിലകളിൽ ജിദ്ദയിലെ മുഴുവൻ സാമൂഹിക പ്രവർത്തകരുമായി ഇഴ ചേര്ന്നുള്ള അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചു പ്രവാസി സമൂഹത്തിന് ഏറെ പറയാനുണ്ടായിരുന്നു.

condolences meeting-2

രാവേറെ വൈകിയും നീണ്ടു പോയിരുന്ന വ്യത്യസ്ത ചർച്ചകളും, നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ മറ്റുള്ളവരെ കേൾക്കാൻ തയ്യാറായിരുന്ന അദ്ദേഹത്തിലെ വിനയാന്വിതനായ സാമൂഹിക പ്രവർത്തകനെ അനുശോചന പ്രസംഗം നടത്തിയവർ അനുസ്മരിച്ചു.

പ്രവാസി വെൽഫയർ വെസ്റ്റേൺ മേഖല സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി അഷ്‌റഫ് എം.പി സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ഉമർ പാലോട് അധ്യക്ഷത വഹിച്ചു, ദേശീയ ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ ആമുഖ പ്രഭാഷണം നടത്തി.

സലാഹ് കാരാടൻ -ഇന്ത്യൻ ഇസ്ലാഹി സെന്റര്, നജ്മുദ്ധീൻ - കെ ഐ ജി സെൻട്രൽ പ്രസിഡന്റ്, അബ്ദുല്ല മുക്കണ്ണി, കബീർ കൊണ്ടോട്ടി - ജിദ്ദ പൗരാവലി, സി എച്ച് ബഷീർ - തനിമ, ബീരാൻ കോഴിശ്ശേരി - സോഷ്യൽ ഫോറം, കെ.ടി.എ മുനീർ - ഒഐസിസി, സക്കീർ മാസ്റ്റർ - ഒഐസിസി, മുസാഫിർ - മലയാളം ന്യൂസ്, സാദിഖ് അലി തുവ്വൂർ - മാധ്യമം, കെ ട്ടി അബൂബക്കർ - സിജി, നാസർ വെളിയങ്കോട് - കെഎംസിസി, ഫസൽ കൊച്ചി - പ്രസിഡന്റ് തനിമ വെസ്റ്റേൺ പ്രൊവിൻസ്, ശിഹാബ് കരുവാരകുണ്ട് - അക്ഷരം സാഹിത്യ വേദി, ലത്തീഫ് കരിങ്ങനാട് - ജിദ്ദ സർഗ്ഗവേദി, യൂസുഫ് പരപ്പൻ - പ്രവാസി വെൽഫയർ എന്നിവർ അനുശോചന രേഖപ്പെടുത്തി സംസാരിച്ചു.

Advertisment