/sathyam/media/media_files/0LSn79FW6rlvcrJfdOfY.jpg)
ജിദ്ദ: അബീര്‍ മെഡിക്കല്‍ സെന്റര്‍, ഷറഫിയ ബ്രാഞ്ച് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ (സിബാഹി) അംഗീകാരം മികച്ച സ്‌കോറോട് കൂടി നേടി. 98.29% ആണ് സ്‌കോർ.
സൗദി അറേബ്യയിലെ ആശുപത്രികള്‍ക്കും മെഡിക്കല്‍ സെന്ററുകള്‍ക്കും അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുന്ന സ്ഥാപനമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്.
സൗദിയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ആശുപത്രികളും, മെഡിക്കല്‍ സെനറ്ററുകളും മുന്‍പും ഈ അംഗീകാരം നേടിയിട്ടുണ്ട്, ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഹസന്‍ ഗസ്സാവി ആശുപത്രിയും മക്കയില്‍ പ്രവര്‍ത്തിക്കുന്ന സൗദി നാഷണല്‍ ആശുപത്രിയും, ജിദ്ദയിലെ അബീർ ബവാദി ബ്രാഞ്ചും റിയാദില്‍ അബീര്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മെഡിക്കല്‍ സെന്ററുകളും മുന്‍പ് സിബാഹി അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നു.
ഈ നേട്ടത്തിനായി പ്രവർത്തിച്ച സഹപ്രവർത്തകർക്ക് ബ്രാഞ്ച് ഹെഡ് ജലീൽ ആലുങ്ങൽ നന്ദി രേഖപ്പെടുത്തി. ഇത് കൂടുതൽ ഉത്തരവാദിത്തത്തോടെ മികച്ച ആരോഗ്യ സേവനം ജനങ്ങൾക്ക് നൽകാൻ ഞങ്ങളെ സഹായിക്കുമെന്ന് അദ്ദേഹം പറ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us