നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ലോകയുദ്ധ കാലത്തെ ബോംബ് കണ്ടെത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
cvcvdcvdcv

ബെല്‍ഫാസ്ററ്: രണ്ടാം ലോകയുദ്ധ കാലത്ത് പൊട്ടാതെ കിടന്ന ബോംബ് വടക്കന്‍ അയര്‍ലന്‍ഡില്‍ കണ്ടെത്തി. ഇതെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നാനൂറിലേറെ വീടുകള്‍ ഒഴിപ്പിച്ചു. ബെല്‍ഫാസ്ററില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ന്യൂടൗണാര്‍ഡ്സിലാണ് സംശയസാഹചര്യത്തില്‍ വസ്തു കണ്ടെത്തിയത്.

രണ്ടാം ലോകയുദ്ധ കാലത്ത് വീണുപൊട്ടാതെ കിടക്കുന്ന ബോംബാണെന്നു പിന്നീട് വ്യക്തമായി. ഇത് നിര്‍വീര്യമാക്കാന്‍ അഞ്ചുദിവസം വേണ്ടിവരുമെന്നാണ് കരുതുന്നത്. ബാരിക്കേഡ് സ്ഥാപിച്ച് പ്രദേശത്തേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്.

എമര്‍ജന്‍സി സപ്പോര്‍ട്ട് സെന്റര്‍ സ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു. രണ്ടാം ലോകയുദ്ധകാലത്തെ പൊട്ടാത്ത ആയിരക്കണക്കിന് ബോംബുകള്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ കണ്ടെത്താനാകാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisment
Advertisment