Advertisment

സർവ്വം നഷ്ടപ്പെട്ട് നാടണയാൻ ധൃതിപ്പെടുന്ന പ്രവാസിയുടെ ഒട്ടക്കീശയിൽ കയ്യിട്ട് വാരാൻതെല്ലൊരു ഉളുപ്പൊന്നും പോരാ മിസ്റ്റർ മുഖ്യമന്ത്രീ...

New Update

എന്തൊക്കെയായിരുന്നു വർത്താനങ്ങൾ!രണ്ടര ലക്ഷം മുറികൾ,പ്രവാസികൾ നാടിന്റെ ഐശ്വര്യം,ഈ നാട് അവരുടേത് കൂടിയാണ്,നിങ്ങളൊന്നിങ്ങോട്ട്‌ വന്നാ മതി... അങ്ങനെ എന്തെല്ലാമെന്തെല്ലാം ഗീർവാണങ്ങൾ!. ഹൗ, കണ്ണ് തള്ളിപ്പോവുന്ന വാചകമടിയല്ലേ ഇവിടെ മുഴങ്ങിക്കേട്ടത്. ഇതൊക്കെ വിശ്വസിച്ച് വഖഫ് മന്ത്രി അടക്കം സർവ്വ ഭക്തരും സോഷ്യൽ മീഡിയകളിൽ ഉഴുതു മറിക്കുകയായിരുന്നു.

Advertisment

publive-image

മുഖ്യന്റെ ഉദ്ദേശം വ്യക്തമാണ്: "അങ്ങനെയിപ്പോൾ അവന്മാരൊന്നും ഇങ്ങോട്ട് ഓടിക്കിതച്ച് വരണ്ട" എന്ന് തന്നെ! ഓർക്കുക: ഇപ്പോൾ വിദേശത്ത് കഴിയുന്ന പ്രവാസികൾക്ക് ചികിത്സയും മറ്റു സൗകര്യങ്ങളും അവിടുത്തെ സർക്കാരുകൾ തീർത്തും സൗജന്യമായാണ് നൽകി വരുന്നത്. ആ സൗജന്യമാണ് സ്വന്തം നാട്ടിലെ രാജാവ് "തരില്ല" എന്ന് പറയുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് പറഞ്ഞയക്കാൻ സഹായം നൽകിയ കോൺഗ്രസ്സ് / മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ പ്രവാസികളെ ഏറ്റെടുക്കണം.

നാട്ടുകാർക്ക് മുമ്പിൽ ബക്കറ്റ് നീട്ടിയാണെങ്കിലും പ്രവാസികൾക്ക് വേണ്ടി സൗജന്യ സൗകര്യങ്ങൾ ഒരുക്കണം.

"കാറപകടത്തിൽ പെട്ട്‌ മരിച്ച വഴി യാത്രക്കാരന്റെ ചോരയിൽ ചവുട്ടി ആൾക്കൂട്ടം നിൽക്കെ,  മരിച്ചവന്റെ പോക്കറ്റിൽ നിന്നും പറന്ന അഞ്ച് രൂപയിൽ ആയിരുന്നു എന്റെ കണ്ണ്". (അയ്യപ്പൻ)

സലാം വളാഞ്ചേരി

Pravasi
Advertisment