Advertisment

പ്രവാസി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് തൊടുപുഴയില്‍ യു ഡി എഫ് ഐക്യദാര്‍ഢ്യ സത്യാഗൃഹം നടത്തി

New Update

തൊടുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റു പടിക്കല്‍ ഉപവസിക്കുന്ന പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇടുക്കി എം പി അഡ്വക്കേറ്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ യു ഡി എഫ് ഐക്യദാര്‍ഢ്യ സത്യാഗൃഹം നടത്തി.

Advertisment

publive-image

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ അക്ഷരാര്‍ത്ഥത്തില്‍ മോഹിപ്പിച്ച് വഞ്ചിച്ചിരിക്കുകയാണന്ന് ഡീന്‍കുര്യാക്കോസ് എം പി ആരോപിച്ചു. കേരളത്തിലേക്കു മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളേയും ഏറ്റവും പെട്ടെന്ന് കേരളത്തിലേക്ക് മടക്കി കൊണ്ട് വരണമെന്നും അവരെ ആരേയും മരണത്തിന് വിട്ടു കൊടുക്കരുതെന്നും എം പി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നും മേലില്‍ മാസാമാസം ബില്‍ നല്‍കുന്ന രീതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അദ്ധ്യക്ഷത വഹിച്ചു. യു ഡിഎഫ് ഇടുക്കി ജില്ല ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍ ഡീന്‍കുര്യാക്കോസിനെ ഖദര്‍ ഷാള്‍ അണിയിച്ച് സത്യഗ്രഹ പരിപാടി ഉദ്ഘാടനം ചെയ്തു.

കെ പി സി സി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.മാത്യു സ്റ്റീഫന്‍ എക്‌സ് എ എല്‍ എ, മുന്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ജോയി തോമസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര കമ്മറ്റി അംഗം പ്രൊഫ. കെ ഐ ആന്റണി, മുസ്ലിംലീഗ് മുന്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് കെ എം എ ഷുക്കൂര്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ജോസഫ് ജോണ്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, സി എം പി ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു, അഗസ്റ്റ്യന്‍ വട്ടക്കുന്നേല്‍, കേരളാ കോണ്‍ഗ്രസ് (ജെക്കബ്) ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി, കെ വി സിദ്ധാര്‍ത്ഥന്‍, എ പി ഉസ്മാന്‍, പി.വി. സ്‌ക്കറിയ, എന്‍.ഐ. ബെന്നി, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സിസിലി ജോസ്, സണ്ണി

മണര്‍ക്കാട്, ജാഫര്‍ഖാന്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.യു ഡി എഫ് തൊടുപുഴ നിയോജക മണ്ഡലം കണ്‍വീനര്‍ ജോണ്‍ നെടിയപാലസ്വാഗതവും ചെയര്‍മാന്‍ പി എന്‍ സീതി കൃതജ്ഞതയും പറഞ്ഞു.

pravasi6
Advertisment