Advertisment

ഫരീദാബാദ് രൂപത ഫാമിലി അപൊസ്റ്റാലെറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ മാര്യേജ് പ്രിപരേഷൻ കോഴ്സ് നടത്തി

New Update

ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നിർദ്ദേശപ്രകാരം ഫരീദാബാദ് രൂപത ഫാമിലി അപൊസ്റ്റൊ ലെറ്റിന്റെ നേതൃത്വത്തിൽ ഫരീദാബാദ് രൂപതയിൽ ഉടനെ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കായി ഓൺലൈൻ മാര്യേജ് പ്രിപരേഷൻ കോഴ്സ് സംഘടിപ്പിച്ചു.

Advertisment

publive-image

ഫരീദാബാദ് രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻ വീട്ടിൽ, ഫാമിലി അപൊസ്റ്റാലെറ്റ് ഡയറക്ടർ ഫാദർ ബെന്നി പാലാട്ടി, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജിന്റോ റ്റോം, കോർഡിനേറ്റർ ശ്രീ വിൻസന്റ് തോമസ്, ഫാദർ മാർട്ടിൻ പാലമറ്റം, ഫാദർ ലൈജു ഒ സി ഡി, ശ്രീ ജോർജ് ആൻഡ്രൂസ്, അഡ്വ. ഡെൻസൻ , ഡോ. ഷാന്റി എന്നിവർ ക്ലാസുകൾ എടുത്തു.

ജൂൺ 13, 14 ദിവസങ്ങളിൽ നടന്ന മാര്യേജ് പ്രിപരേഷൻ കോഴ്സിൽ വിവിധ ഇടങ്ങളിൽ നിന്നായി ഇരുപതോളം യുവജനങ്ങൾ പങ്കെടുത്തു.

pre marriage course
Advertisment