Advertisment

പ്രസവമുറിയിൽ നൃത്തം ചെയ്യുന്ന പൂർണ്ണ ഗർഭിണിയുടെയും ഡോക്ടറുടെയും വീഡിയോ വൈറലാകുന്നു !

author-image
മൂവി ഡസ്ക്
New Update

പ്രസവമുറിയിൽ നൃത്തം ചെയ്യുന്ന പൂർണ്ണ ഗർഭിണിയുടെയും ഡോക്ടറുടെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ബ്രസീലിയൻ ഡോക്ടറായ ഡോ.ഫെർനാൻഡോ ഗ്യൂഡസ് ആണ് ഗര്‍ഭിണിക്കൊപ്പം ചുവടുവയ്ക്കുന്നത്.

Advertisment

ഗർഭിണികളുടെ മാനസീകസമ്മർദ്ദമകറ്റാനും കുഞ്ഞിന്റെ അനക്കത്തിനും നൃത്തച്ചുവടുകൾ സഹായിക്കുമെന്നും വിശ്വസിക്കുന്നതുകൊണ്ടാണ് ഗര്‍ഭിണികളെ നൃത്തം ചെയ്യിക്കുന്നതെന്നു ഡോക്ടര്‍ പറയുന്നു. ഡോക്ടറുടെ വ്യത്യസ്തമായ ചികിത്സാരീതികൾ ഇഷ്ടപ്പെടുന്നവരൊക്കെ അദ്ദേഹത്തെ ഡാൻസിങ് ഡോക്ടർ എന്നാണ് വിളിക്കുന്നത്.

പൂർണ്ണഗർഭിണിയെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ദോഷം ചെയ്യുമോ എന്ന ആശങ്ക പങ്കുവെയ്ക്കുന്നവരോട് അദ്ദേഹത്തിന് പറയാനുള്ളതിതാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രാചീനകാലത്തു തൊട്ടേ പ്രസവത്തിനു മുമ്പ് ഗർഭിണികളെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കാറുണ്ട്. പ്രസവം സുഗമമായി നടക്കാനും കുഞ്ഞിന്റെ ചലനത്തെ സഹായിക്കാനും നൃത്തച്ചുവടുകൾക്കാവും. ആഫ്രിക്കയിലെ ചില ഗോത്രങ്ങൾ ഇന്നും ഈ രീതി പിന്തുടരുന്നുണ്ട്.

Advertisment