Advertisment

പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ല്‍​പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യും ഗര്‍ഭസ്ഥശിശുവും മ​രി​ച്ചു

New Update

ച​വ​റ: പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ല്‍​പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യും ഗര്‍ഭസ്ഥശിശുവും മ​രി​ച്ചു. പ​ന്മ​ന നെ​റ്റി​യാ​ട് അ​യ​ണി​ക്കാ​ട്ടി​ല്‍ റം​സീ​ന (28)യും ​കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്.

Advertisment

publive-image

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഗ​ര്‍​ഭി​ണി​യാ​യത് മുതല്‍ റം​സീ​ന​യു​ടെ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ല്‍ ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ച​താ​യി ക​ണ്ടു. തു​ട​ര്‍​ന്ന് രാ​ത്രി 12ഓ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ​ര്‍​ജ​റി ന​ട​ത്തി കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്ക​വേ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ചത്. ​

pregnante women death
Advertisment