പുരുഷന്മാർക്ക് കഴിക്കാവുന്ന ഗര്‍ഭനിരോധന ഗുളികകള്‍ കണ്ടെത്തി. പാര്‍ശ്വഫലങ്ങളില്ലാതെ ഗര്‍ഭനിരോധനം നടപ്പിലാക്കാം

ഹെല്‍ത്ത് ഡസ്ക്
Friday, March 23, 2018


പുരുഷന്മാർക്ക് കഴിക്കാവുന്ന ” ഗര്‍ഭനിരോധന ഗുളികകള്‍ ” വികസിപ്പിച്ചതായി റിപ്പോർട്ടുകൾ. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ വൈദ്യശാസ്ത്ര ഉപദേശകനായ ഡോ. സ്റ്റെഫനിലിന്റെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ നടന്ന പുതിയ പഠനങ്ങളിലാണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തം നടന്നത്.

ഡിഎംഎയു എന്ന ഗുളികയാണ് ഗര്‍ഭ നിരോധനത്തിനായി പുരുഷന്‍മാര്‍ കഴിക്കേണ്ടത്. സാധാരണയായി സ്ത്രീകളാണ് ഗര്‍ഭ നിരോധനഗുളികകള്‍ കഴിക്കുന്നത്.

എന്നാൽ ഇത്തരം ഗുളികകള്‍ സ്ത്രീകളില്‍ പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

18 നും 50 നും ഇടയില്‍ പ്രായമുള്ള 83 പേരെ മൂന്ന് ഗ്രൂപ്പുകളായി തരം തിരിച്ച്‌ വ്യത്യസ്ത അളവുകളിലായി മരുന്ന് നല്‍കിയായിരുന്നു പരീക്ഷണം നടത്തിയത്.

തുടര്‍ച്ചയായി ഇരുപത്തിയെട്ടു ദിവസം മരുന്ന് കഴിച്ച പുരുഷന്റെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പരിശോധിച്ചാണ് ബീജത്തിന്റെ സാന്നിധ്യം തിട്ടപെടുത്തിയത്. പാര്‍ശ്വഫലങ്ങളില്ലാതെ ഗര്‍ഭനിരോധനം നടപ്പിലാക്കാം എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

×