Advertisment

നമ്മള്‍ എല്ലാവരും മാറും എല്ലാവരും വളരും; തന്റെ തുടുത്ത ചുണ്ടും കവിളുകളും മിസ് ചെയ്യുന്നവര്‍ക്ക് പ്രീതിയുടെ മറുപടി

author-image
ഫിലിം ഡസ്ക്
New Update

ഒരുകാലത്ത് ബോളിവുഡിന്റെ പ്രിയതാരമായിരുന്നു പ്രീതി സിന്റ. തുടുത്ത കവിളും നുണക്കുഴികളുമായി വളരെ പെട്ടെന്ന് തന്നെ ബോളിവുഡിന്റെ ബബ്ലിഗേള്‍ എന്ന പേരും പ്രീതി സ്വന്തമാക്കി. എന്നാല്‍ പ്രീതി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. ആ തുടുത്ത ചുണ്ടും കവിളുകളും ഇപ്പോള്‍ കാണാനില്ല.

Advertisment

publive-image

ആ പഴയ പ്രീതിയെ മിസ് ചെയ്യുന്നവര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത ഓര്‍മ്മചിത്രമാണ് ശ്രദ്ധേയമാകുന്നത്. ‘എന്റെ തുടുത്ത ചുണ്ടും കവിളുകളും മിസ് ചെയ്യുന്ന അതെന്നോട് മറക്കാതെ പറയുന്ന എന്റെ ആരാധകര്‍ക്ക്, ഞാനിത് പറയുന്നതില്‍ ഖേദിക്കുന്നു. നമ്മള്‍ എല്ലാവരും മാറും എല്ലാവരും വളരും. പ്രീതി കുറിച്ചു.

വിവാഹത്തോടെ സിനിമാ അഭിനയം മതിയാക്കിയ പ്രീതി സിന്റെ ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനഫുമൊത്ത് കാലിഫോര്‍ണിയയിലാണ് ഇപ്പോള്‍ താമസം.

Advertisment