Advertisment

ബി.ജെ.പി വോട്ടുകളും തനിക്ക് കിട്ടാം'; കൊല്ലത്ത് ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിക്കുന്നുവെന്ന ആരോപണം ശരിവെച്ച് പ്രേമചന്ദ്രന്‍

New Update

കൊല്ലം: കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനുവേണ്ടി ബി.ജെ.പി വോട്ടുമറിക്കുന്നുവെന്ന ആരോപണം ശരിവെച്ച് എന്‍.കെ പ്രേമചന്ദ്രന്‍. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത മണ്ഡലമാണ് കൊല്ലം. അങ്ങനെയുള്ള മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് പ്രേമചന്ദ്രന്‍ ചോദിച്ചത്.

Advertisment

publive-image

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗമാണ് ബി.ജെ.പി വോട്ടുമറിക്കുന്നുവെന്ന ആരോപണവുമായി പരസ്യമായി രംഗത്തെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

നേതൃത്വത്തിനോട് അതൃപ്തിയുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്ന് മേക്ക് എ വിഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘടനയുടെ പേരില്‍ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. തല്‍ക്കാലം പാര്‍ട്ടി വിടില്ലെന്നും തെരഞ്ഞടുപ്പ് ഫലം വന്നശേഷം തീരുമാനിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

Advertisment