Advertisment

ഇന്ദിരാഗാന്ധിയുേടയും കരുണാകരന്റെയും ഭീഷണി മൂലം വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്‍പര്യമില്ലാതിരുന്നിട്ടു കൂടി നസീറിന് കോണ്‍ഗ്രസിനുവേണ്ടി പ്രചരണ രംഗത്തിറങ്ങേണ്ടി വന്നു ;ആരോപണവുമായി മകന്‍ ഷാനവാസ് രംഗത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ഇന്ദിരാഗാന്ധിക്കും കെ കരുണാകരനുമെതിരെ പ്രേംനസീറിന്റെ മകന്‍ ഷാനവാസ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുേടയും കരുണാകരന്റെയും ഭീഷണി മൂലം വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്‍പര്യമില്ലാതിരുന്നിട്ടു കൂടി നസീറിന് കോണ്‍ഗ്രസിനുവേണ്ടി പ്രചരണ രംഗത്തിറങ്ങേണ്ടി വന്നുവെന്ന് ഷാനവാസ് വെളിപ്പെടുത്തുന്നു.

Advertisment

publive-image

ഇന്ദിരാഗാന്ധിയുടെ താല്‍പര്യ പ്രകാരം കരുണാകരന്റെ നേതൃത്വത്തിലാണ് അന്ന് കരുക്കള്‍ നീങ്ങിയതെന്ന് ഷാനവാസ് വെളിപ്പെടുത്തി.ലീഡര്‍ പറഞ്ഞത് വഴി ഇന്ദിരാഗാന്ധി വീട്ടില്‍ വിളിച്ചു. ഒരു കുടുക്കിലും അവര്‍ കുടുക്കി. ഒരു ഇന്‍കം ടാക്‌സ് റെയ്‌ഡൊക്കെ ഇട്ട് വിരട്ടി. അവര്‍ ചെറുതായിട്ടൊന്ന് കളിച്ചതാണ്. ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും ഒരു റെയിഡും ഇല്ലായിരുന്നു.

പര്‍പസ്‌ലി ആ ടൈമിലൊരു റെയിഡ്. ഇതൊക്കെ ചെയ്‌തെങ്കിലും പുള്ളി അതിലൊന്നും വീണില്ല. എവിടെ നിന്നും മത്സരിക്കാം, സെലക്ട് ചെയ്താല്‍ മതി എന്നായിരുന്നു അവര്‍ പറഞ്ഞത്. അദ്ദേഹം നോ പറഞ്ഞു. നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം പ്രസംഗിക്കാം എന്നാല്‍ മത്സരിക്കാനില്ല’.

അദ്ദേഹത്തിന്റെ പൊസിഷനില്‍ നമ്മളാണെങ്കിലും പോയെ പറ്റുമായിരുന്നുള്ളു. കാരണം വിളി വന്നത് ഇന്ദിരാഗാന്ധിയില്‍ നിന്നായിരുന്നു. മസ്റ്റാണ് ഇറങ്ങണമെന്ന് അവര്‍ നിര്‍ബന്ധിച്ചു-ഷാനവാസ് പറഞ്ഞു.

Advertisment