Advertisment

പ്ര​മോ​ഷ​ന് സം​വ​ര​ണം: നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ അനുമതി

New Update

Advertisment

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലെ പ്ര​മോ​ഷ​ന് പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ താ​ത്കാ​ലി​ക അ​നു​മ​തി. പ്ര​മോ​ഷ​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​വു​മോ​യെ​ന്ന വി​ഷ​യം നേ​ര​ത്തെ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ട സു​പ്രീം കോ​ട​തി, ത​ൽ​സ്ഥി​തി തു​ട​രാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​ഉ​ത്ത​ര​വ് പ്ര​കാ​രം പ്ര​മോ​ഷ​ൻ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു കോ​ട​തി ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ അ​വ​ധി​ക്കാ​ല ബെ​ഞ്ച്, നി​യ​മ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ലെ പ്ര​മോ​ഷ​ന് സം​വ​ര​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​മോ​ഷ​ൻ ന​ട​ക്കാ​ത്ത​തി​നാ​ൽ നി​ല​വി​ൽ 14,000ത്തോ​ളം ഒ​ഴി​വു​ക​ൾ ഉ​ണ്ടെ​ന്നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഒ​ഴി​വു​ക​ൾ നി​ക​ത്താ​നാ​കു​ന്നി​ല്ലെ​ന്നും അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ മ​നീ​ന്ദ​ർ സിം​ഗ് ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ. ഗോ​യ​ൽ, അ​ശോ​ക് ഭൂ​ഷ​ണ്‍ എ​ന്നി​വ​രു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​നു മു​ന്പാ​കെ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു വി​ട്ട​തി​നാ​ൽ പ്ര​മോ​ഷ​ൻ ന​ൽ​കു​ന്പോ​ൾ സം​വ​ര​ണം പാ​ലി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും എ​എ​സ്ജി ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ട കേ​സി​ൽ വി​ശ​ദ​മാ​യി വാ​ദം കേ​ട്ട് വി​ധി പു​റ​പ്പെ​ടു​വി​ക്കാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ ര​ണ്ടം​ഗ ബെ​ഞ്ച്, പ്ര​മോ​ഷ​ന് കാ​ര്യ​ങ്ങ​ളി​ൽ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു കോ​ട​തി കേ​ന്ദ്ര​ത്തെ ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റ് ഉ​ത്ത​ര​വു​ക​ൾ പു​റ​ത്തു​വ​രു​ന്ന​തു വ​രെ നി​യ​മ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര​ത്തി​നു മു​ന്നോ​ട്ടു​പോ​കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

Advertisment