Advertisment

ട്രമ്പിന്റെ നാലുമാസത്തെ ശമ്പളം ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്

New Update

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണ്‍ഡ് ട്രമ്പിന്റെ നാലുമാസത്തെ ശമ്പളം(100,000) ഡോളര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിനു കൈമാറിയതായി ഫെബ്രുവരി 13 ചൊവ്വാഴ്ച്ച വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു വകുപ്പു സെക്രട്ടറി ഇലൈന്‍ ചൊ ചെക്ക് ഏറ്റുവാങ്ങി.

Advertisment

ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുനരുദ്ധാരണത്തിന് ഈ തുക ചിലവഴിക്കാന്‍ ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കബി സാന്റേഴ്‌സ് പറഞ്ഞു.

publive-image

പ്രസിഡന്റ് വാര്‍ഷീക ശമ്പളം 400,000 ഡോളറാണ്. പ്രസിഡന്റായതിനു ശേഷം ഒരു ഡോളര്‍ പോലും ശമ്പളമായി കൈപറ്റാത്ത ഏക അമേരിക്കന്‍ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രമ്പ്. ആദ്യനാലു മാസത്തെ ശമ്പളം നാഷ്ണല്‍ പാക്ക് സര്‍വ്വീസിനും, അടുത്തത് എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനും, പിന്നെ ഹെല്‍ത്ത്് ഡിപ്പാര്‍ട്ട്‌മെന്റിനുമാണ് നല്‍കിയത്.

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതോടെ 4 ക്വാര്‍ട്ടറിലായി ലഭിച്ച 400,000 ഡോളറും ട്രമ്പു സംഭാവനയായി നല്‍കി.

1.5 ട്രില്ല്യന്‍ പദ്ധതിയാണ് അമേരിക്കയിലെ റോഡുകള്‍, പാലങ്ങള്‍, റെയല്‍റോഡുകള്‍, എയര്‍പോര്‍ട്ട്, ഡീപോര്‍ട്ട് എന്നിവയുടെ പുനരുദ്ധാരണത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ 200 മില്യണ്‍ ഫെഡറല്‍ ഗവണ്‍മെന്റും, ബാക്കിവരുന്ന 80 ശതമാനം സംസ്ഥാനപ്രാദേശീക ഭരണകൂടങ്ങളാണ് കണ്ടെത്തേണ്ടത്.

us
Advertisment