Advertisment

പയ്യന്നൂരില്‍ പ്രിസൈഡിംഗ് ഓഫീസറെ മര്‍ദ്ദിച്ചെന്ന് പരാതി; ആറു പേര്‍ക്കെതിരെ കേസ്‌

New Update

publive-image

കണ്ണൂര്‍: പയ്യന്നൂരില്‍ പ്രിസൈഡിംഗ് ഓഫീസറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എല്‍ഡിഎഫ് പോളിംഗ് ഏജന്റ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസെടുത്തു. കണ്ടങ്കാളി ‌കൂളിലെ 105 -എ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായ പാനൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മര്‍ദ്ദനമേറ്റത്. തലശേരി പാറാല്‍ ഡി.ഐ.എ കോളേജ് പ്രൊഫസറാണ് മുഹമ്മദ് അഷ്റഫ്.

റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്ന് മുഹമ്മദ് അഷറഫ് പറഞ്ഞു.

Advertisment