Advertisment

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം ; തിരുവനന്തപുരം പ്രസ് ക്ലബ്‌ സെക്രട്ടറി രാധാകൃഷ്ണനെതിരെ നടപടി , സസ്പെന്‍ഡ് ചെയ്തു

New Update

തിരുവനന്തപുരം : സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബ്‌ സെക്രട്ടറി രാധാകൃഷ്ണനെതിരെ നടപടി സ്വീകരിച്ചു. രാധാകൃഷ്ണനെ സ്ഥാനത്തുനിന്നും അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

വനിതാ മാധ്യമപ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്നാണ് രാധാകൃഷ്ണനെതിരെ പ്രസ് ക്ലബ് നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജനറല്‍ ബോഡി ചേരും. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പ്രസ് ക്ലബ് തയ്യാറായിരുന്നില്ല. രാധാകൃഷ്ണന്‍ ജോലി ചെയ്യുന്ന സ്ഥാപനം നേരത്തെ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ആൺസുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്നും സദാചാര പൊലീസ് ചമഞ്ഞ് കുട്ടികളുടെ മുന്നില്‍വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമാണ് മാധ്യമപ്രവർത്തകയുടെ പരാതി. പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ് രൂപീകരിച്ചിരുന്നു.

Advertisment