Advertisment

വരിക്കാശ്ശേരി മനയിലേക്ക് ജയസൂര്യ; പ്രേതം 2 ട്രെയ്‌ലര്‍

author-image
ഫിലിം ഡസ്ക്
New Update

Pretham 2 Official Trailer

Advertisment

ജയസൂര്യ മെന്റലിസ്റ്റിന്റെ റോളിലെത്തിയ രഞ്ജിത്ത് ശങ്കര്‍ ചിത്രം പ്രേതത്തിന്റെ രണ്ടാംഭാഗം തീയേറ്ററുകളിലേക്ക്. പ്രേതം 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഹൊറര്‍ കോമഡി ചിത്രത്തില്‍ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായിത്തന്നെയാണ് ജയസൂര്യ എത്തുന്നത്.

ഒരു കാലത്ത് ഒട്ടേറെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ലൊക്കേഷനായിരുന്ന ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന അതേപേരില്‍ സിനിമയില്‍ പശ്ചാത്തലമാവുന്നുണ്ട്. 'ക്വീന്‍' ഫെയിം സാനിയ ഇയ്യപ്പന്‍, 'വിമാനം' ഫെയിം ദുര്‍ഗ്ഗ കൃഷ്ണന്‍ എന്നിവരാണ് നായികമാര്‍. സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയ്ന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. വരികളും സംഗീതവും ആനന്ദ് മധുസൂദനന്‍. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. ക്രിസ്മസ് റിലീസ്.

Advertisment