Advertisment

പേടിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും ‘പ്രേതം’; ടീസർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പ്രേതം 2’ എന്ന സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. ആകാംഷയും കൗതുകവും ഭീതിയുമൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടീസർ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഡോണ്‍ ജോണ്‍ ബോസ്‌കോയായി എത്തുന്ന ജയസൂര്യ തന്നെയാണ് ടീസറിലും നിറഞ്ഞു നില്‍ക്കുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ച് ഡിസംബർ 21 ന് ചിത്രം തീയറ്ററുകളിലെത്തും.

https://www.youtube.com/watch?time_continue=1&v=y6mMiTFQ0kM

‘ഡബിള്‍ ഫണ്‍, ഡബിള്‍ ഫിയര്‍’ എന്ന കുറിപ്പോടെ നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് നായികമാരാണ് ‘പ്രേതം 2’ വിലുള്ളത്. സാനിയ ഇയ്യപ്പന്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Advertisment