Advertisment

പ്രധാനമന്ത്രിയാകാനുള്ള ഭാഗ്യം എനിക്കുണ്ടാകാതിരിക്കട്ടെ - മോഹന്‍ലാല്‍ ഇത് പറയാന്‍ കാരണമുണ്ട് ?

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി : പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സൂപ്പര്‍ താരം മോഹന്‍ലാലിനോട് മാധ്യമ പ്രവര്‍ത്തകന്‍ ഈ ചോദ്യം ചോദിക്കുന്നത്. ' ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ ഇടവന്നാല്‍ 24 മണിക്കൂറിനിടെ എന്തെല്ലാം ചെയ്യും?' - ഇതായിരുന്നു ചോദ്യം.

' ഇത്രയും വര്‍ഷങ്ങള്‍ പ്രധാനമന്ത്രിമാരായിട്ടിരുന്നിട്ടുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല , പിന്നല്ലെ 24 മണിക്കൂര്‍ കൊണ്ട് ഞാന്‍ ' എന്നായിരുന്നു മറുപടി .

ലാലിന്‍റെ മറുപടി - ' ഹയ്യയ്യോ , .. അതിനുള്ളൊരു ഭാഗ്യം എനിക്കുണ്ടാകാതിരിക്കട്ടെ എന്നേ പറയാന്‍ പറ്റുള്ളൂ. കാര്യമെന്താണെന്നോ, എനിക്ക് 24 മണിക്കൂര്‍ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാന്‍ സുഖമായി കിടന്നുറങ്ങും. കാര്യം, വളരെ കംഫര്‍ട്ടബിളായ സംഗതികളാവുമല്ലോ.

ഒന്നാമത്, ഇത്രയും വര്‍ഷങ്ങള്‍ പ്രധാനമന്ത്രിമാരായിട്ടിരുന്നിട്ടുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല (ചിരി), പിന്നല്ലെ 24 മണിക്കൂര്‍ കൊണ്ട് ഞാന്‍ ! '

ഒരു ആക്ടര്‍ എന്ന നിലയ്ക്ക്, പ്രൊഫഷനലായി നന്നായിട്ടറിയപ്പെടാന്‍, നല്ല നടനായും മനുഷ്യനായും അറിയപ്പെടാനാണ് ആഗ്രഹമെന്ന് അഭിമുഖത്തില്‍ ലാല്‍ പറയുന്നു. ജീവിതത്തില്‍ ഇതു രണ്ടുമാവാന്‍ വ്യക്തിപരമായി നമുക്കിഷ്ടമാണ്. അതിനു ദൈവംസഹായിക്കട്ടെ എന്നു മാത്രമാണ് ആഗ്രഹമെന്നും ലാല്‍ പറഞ്ഞു .

mohanlal pranav mohanlal
Advertisment