Advertisment

കർഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ: ലോകത്തെവിടെയും സമാധാന പരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡയെന്ന് ജസ്റ്റിൻ ട്രൂഡോ

New Update

publive-image

Advertisment

ഒട്ടാവ: ദില്ലി ഹരിയാന അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും രംഗത്തെത്തി. ലോകത്തെവിടെയും സമാധാന പരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പം കാനഡയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനും സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പമാണെന്നായിരുന്നു ട്രൂഡോയുടെ മറുപടി.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്രൂഡോയുടെ ആദ്യ പ്രതികരണത്തിൽ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി കേന്ദ്ര സർക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രിയും മന്ത്രിമാരും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Advertisment