Advertisment

കർണ്ണാടക സർക്കാരിന് സഹായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

New Update

Image result for modi kumaraswami

ന്യൂഡൽഹി: രാജ്യത്തെ ബിജെപി മുന്നേറ്റത്തിന് തടയിട്ട കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുമാരസ്വാമിയെ ആശംസകളറിയിച്ച മോദി കർണാടക സർക്കാരിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിൽക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും മോദി അറിയിച്ചു.

മോദിയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞ കുമാരസ്വാമി കേന്ദ്ര സർക്കാരുമായി തന്‍റെ സർക്കാർ ഊഷ്മള ബന്ധം പുലർത്തുമെന്ന് അറിയിച്ചു. നേരത്തെ സത്യപ്രതിജ്ഞയ്ക്കു മുന്നേ മുഖ്യമന്ത്രി കുമാരസ്വാമിയേയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയേയും മോദി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.

Advertisment