Advertisment

പ്രിന്‍സ് ഹാരിയും മേഗനും രാജകീയ പദവികള്‍ എല്ലാം ഔദ്യോഗികമായി ഉപേക്ഷിച്ചു

New Update

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാഗം പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ

പദവികള്‍ വിട്ടൊഴിഞ്ഞു. ഇതോടെ രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു.

Advertisment

publive-image

രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി-മേഗന്‍ ദമ്പതികള്‍ കാനഡയില്‍ കൂടുതല്‍

സമയം ചെലവഴിക്കാനാണ് തീരുമാനം. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജീകയ പദവികളും ചിഹ്നവും ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള ഹാരി- മേഗന്‍ ദമ്പതികളുടെ ആവശ്യത്തിന് അന്തിമ തീരുമാനമായത്. ഇതുസംബന്ധിച്ച് ബക്കിങ്ങാം കൊട്ടാരം ഔദ്യോഗിക അറിയിപ്പ് ശനിയാഴ്ച പുറത്തിറക്കി.

രാജകീയമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഹാരിക്ക് അനുവദിച്ചിരുന്നത് 22

കോടി രൂപയോളമാണ്. ഇതും ഹാരി-മേഗന്‍ ദമ്പതികള്‍ വേണ്ടെന്ന് വച്ചു.

കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പ്രഖ്യാപിച്ചത്.

തന്‍റെ കൊച്ചുമകനും കുടുംബത്തിനുവേണ്ടി എല്ലാവരും ഒരുമ്മിച്ച് കെട്ടുറപ്പുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വഴിയാണ് മുന്നോട്ടു വെച്ചിരിക്കുന്നതെന്നും അതില്‍ സന്തോഷം ഉണ്ടെന്നും പ്രസ്താവനയില്‍ എലിസബത്ത് രാജ്ഞി വ്യക്തമാക്കി.

prince hari mogan
Advertisment