Advertisment

ജനാധിപത്യത്തിന്റെ പാത തിരഞ്ഞെടുത്ത് തായ്‌ലന്റ് രാജകുമാരി; പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള രാജകുമാരിയുടെ തീരുമാനത്തെ വിമർശിച്ച് രാജാവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

തായ്‌ലന്റ് :  പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള തായ് രാജകുമാരിയുടെ തീരുമാനത്തെ വിമർശിച്ച് തായ്‌ലന്റ് രാജാവ്. ഉപോൽരാടാനാ മത്സരിക്കുകയാണെങ്കിൽ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന ആദ്യത്തെ തായ് കുടുംബാംഗം എന്നത് ചരിത്രമാകും. എന്നാൽ സഹോദരിയുടെ ഈ നീക്കം തായ് രാജാവ് വളരെ അസഹിഷ്ണുതയോടെയാണ് കണ്ടത്. ഇപ്പോൾ എന്ത് അവസ്ഥയിലായാലും രാജകുടുംബാംഗമായിരുന്ന ഒരാൾ അതിനോട് കലഹിച്ച് രാഷ്ട്രീയത്തിൽ ഇടപെടുന്നത് തികച്ചും തെറ്റായ ഒരു പ്രവണതയാണ്.

Advertisment

ഈ രാജ്യത്തിന് ഒരു മഹത്തായ പാരമ്പര്യമുണ്ട്, കാത്തുസൂക്ഷിക്കപ്പെടുന്ന ആചാര അനുഷ്ടാനങ്ങളുമുണ്ട്”, തന്റെ സഹോദരിയുടെ തീരുമാനം അതിനെ ഒക്കെ വെല്ലുവിളിക്കുന്നതാണെന്ന് തായ് രാജാവ് ഉറപ്പിച്ച് പറയുന്നുണ്ട്. 1972 ലാണ് ഉപോൽരത്നാ തന്റെ രാജാധികാരങ്ങളൊക്കെ ഉപേക്ഷിക്കുന്നത്.

publive-image

എന്നാൽ രാജകുടുംബാംഗം എന്ന നിലയ്ക്കുള്ള എല്ലാ അധികാരങ്ങളും ഉപേക്ഷിച്ചാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നതെന്നായിരുന്നു വിമർശനത്തിനുള്ള മറുപടിയായി തായ് രക്‌സാ ചാറ്റ് പ്രതികരിച്ചു . തായ്‌ലൻഡിലെ ഏതൊരു സാധാരണ പൗരനും, ന്യായമായും ലഭിക്കേണ്ടുന്ന അവകാശങ്ങൾ എനിക്കുമുണ്ട്, ഭരണഘടനാപരമായി ലഭിക്കുന്ന ആ അധികാരം മാത്രം ഉപയോഗിച്ചാണ് ഞാൻ തായ് രക്‌സാ ചാറ്റ് പാർട്ടിയുടെ പേരിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

മുൻപ്രധാനമന്ത്രി തക്സിൻ ഷിനാവത്ര യുടെ സഖ്യകക്ഷികൾ ചേർന്ന് രൂപീകരിച്ച തായ് രക്ഷ ചാറ്റ് എന്ന രാഷ്ട്രീയ പാർട്ടിക്കുവേണ്ടിയാകും ഇവർ മത്സരിക്കുക. ഒരു അമേരിക്കൻ പൗരനെ വിവാഹം കഴിച്ചതോടെയാണ് ഉപോൽരാടാനാ രാജകന്യ സിറിവധാന ബർണ്ണവാദി രാജകുടുംബത്തിലെ അധികാരങ്ങളൊക്കെ ഉപേക്ഷിച്ച് രാജ്യത്തെ ഒരു സാധാരണ പ്രജയായി ജീവിക്കാൻ തുടങ്ങിയത്.

 

Advertisment