Advertisment

പൃഥ്വിരാജിനെ നായകനാക്കി വൻ തിരിച്ചുവരവിന് ഷാജി കൈലാസ് ഒരുങ്ങുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഒരിടവേളയ്‍ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരികയാണ്. പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ഒരുക്കിക്കൊണ്ട്.

Advertisment

publive-image

കടുവ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാകുന്നത്. വീണ്ടും എത്തുമ്പോള്‍ ഷാജി കൈലാസ് ഒരുക്കുന്നത് ആക്ഷൻ സ്വഭാവമുള്ള സിനിമ തന്നെയായിരിക്കും.

പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജിനുവാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

Advertisment