Advertisment

വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന സംവൃതയ്ക്ക് മധുരം നല്‍കി പൃഥിയും ജയസൂര്യയും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വിവാഹത്തോടെ അഭിനയ ലോകത്തില്‍ നിന്ന് മാറിനിന്ന സംവൃതാ സുനിലിന്റെ തിരിച്ചുവരവ് ആഘോഷിച്ച് പൃഥിരാജും ജയസൂര്യയും. മൂവരും ചേര്‍ന്ന് കേക്ക് മുറിച്ചാണ് സംവൃതയുടെ തിരിച്ചുവരവിനെ ആഘോഷമാക്കിയത്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. സംവൃതയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം.ലാല്‍ജോസിന്റെ തന്നെ ഡയമണ്ട് നെക്ലേസിലായിരുന്നു സംവൃത അവസാനമായി അഭിനയിച്ചത്.

publive-image

ബിജു മേനോന്‍ നായകനാവുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരികയാണ് സംവൃത.  പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisment