കണ്ടില്ലേ, രാജുവേട്ടന്‍ കാര്‍ വാങ്ങി നികുതിയടച്ചു; ഞാന്‍ ഇനി എങ്ങനെ സുപ്രിയ ചേച്ചിയുടെ മുഖത്ത് നോക്കും; നസ്രിയയുടെ രോദനം മനസ്സിലാക്കി ട്രോളര്‍മാര്‍

ഫിലിം ഡസ്ക്
Tuesday, March 13, 2018

നികുതി വെട്ടിക്കാതെ തന്റെ ആഡംബര വാഹനം കേരളത്തില്‍ തന്നെ രജിസ്റ്റര്‍ പൃഥ്വിയെ പുകഴ്ത്തി ട്രോളര്‍മാര്‍. ഫഹദ് ഫാസിലും സുരേഷ് ഗോപിയും അമലയുമൊക്കെ തലയില്‍ തുണിയിട്ട് ഓടേണ്ടവരാണെന്ന് ട്രോളര്‍മാര്‍ പറയുന്നു.

രണ്ടരക്കോടി രൂപയുടെ ലബോര്‍ഗിനിക്ക് പൃഥ്വി അമ്പത് ലക്ഷം രൂപയാണ് റജിസ്‌ട്രേഷന്‍ ഫീസായി അടച്ചത്. ഫീസ് വെട്ടിക്കാന്‍ ചലച്ചിത്രതാരങ്ങള്‍ പോണ്ടിച്ചേരിയില്‍ ആഡംബരവാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തതിനെതിരെ പൊലീസും മോട്ടോര്‍വാഹനവകുപ്പും കേസുമായി മുന്നോട്ടുപോകുമ്പോഴാണ് പൃഥ്വിരാജിന്റെ മാതൃകാപരമായ നടപടി.

കെഎല്‍ 7 സിഎന്‍ ഒന്ന് നമ്പര്‍. ഈ നമ്പര്‍ നേടാന്‍ പൃഥ്വി ചെലവിട്ടത് ആറുലക്ഷം രൂപ. സുഹൃത്താണ് ലേലത്തില്‍ പങ്കെടുത്ത് അന്ന് ഈ നമ്പര്‍ സ്വന്തമാക്കിയത്. ഒന്നാം നമ്പര്‍ ചാര്‍ത്തിയ വാഹനം ഒടുവില്‍ നിരത്തിലേക്ക് കാക്കനാട് ആര്‍ടിഒ ഓഫീസില്‍ വണ്ടി നേരിട്ടെത്തിച്ച് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി മടങ്ങി. പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കുരുക്കില്‍ താരങ്ങള്‍ കുരുങ്ങിയ കാലത്താണ് നികുതിയടച്ച് പൃഥ്വിരാജ് കേരളത്തില്‍ തന്നെ സ്വന്തം വാഹനം റജിസ്റ്റര്‍ ചെയ്തത്.

×