Advertisment

ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി ട്വന്റി മത്സരം നാളെ; ദേവ്ദത്ത് പടിക്കല്‍ അരങ്ങേറിയേക്കും; പൃഥിഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടിലേക്കെന്ന് സൂചന

New Update

publive-image

Advertisment

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി ട്വന്റി മത്സരം നാളെ നടക്കും. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ നാളെ അരങ്ങേറാന്‍ സാധ്യതയുണ്ട്. ഓപ്പണറായ പൃഥിഷാ ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകളാണ് ദേവ്ദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ആവേഷ് ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് പകരമായി പൃഥി ഷാ, സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ് എന്നിവര്‍ ഇംഗ്ലണ്ടിലേക്കു ഉടന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാളെ നടക്കുന്ന ട്വന്റി ട്വന്റി മത്സരത്തില്‍ സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ ഇടം കണ്ടെത്തിയേക്കും. ഫോമിലല്ലാത്തത് മനീഷ് പാണ്ഡെയ്ക്ക് വിനയായേക്കാം.

Advertisment