Advertisment

പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി, അടിയന്തിര സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്

New Update

കൊച്ചി: നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. അടിയന്തര സഹായം ആവശ്യപ്പെട്ട്​ ബ്ലെസി കേന്ദ്ര-സംസ്​ഥാന സര്‍ക്കാറുകള്‍ക്ക്​ കത്തയച്ചു. സംഭവത്തില്‍ ഇടപെടണമെന്ന്​ ഫിലിം ചേമ്പറും ആവശ്യപ്പെട്ടു.

Advertisment

publive-image

വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ആട്​ ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായാണ്​ 58 അംഗ സംഘം കഴിഞ്ഞമാസം ജോര്‍ദാനിലെത്തിയത്​.

വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ്​ ചിത്രീകരണം നടന്നിരുന്നത്​. ഏ​പ്രില്‍ എട്ടിന്​ ഇവരുടെ വിസ കാലാവധി തീരുമെന്നാണ്​ വിവരം. കൂടാതെ ഭക്ഷണവും വെള്ളവും ഏതാനും ദിവസങ്ങള്‍ക്ക്​ മാത്രമാണുള്ളത്​. 70 ദിവസത്തെ ഷൂട്ടിങ്ങിനായിരുന്നു സംഘം ജോര്‍ദാനിലെത്തിയത്​​. നാല്​ ദിവസം മുമ്പ്​ ഷൂട്ടിങ്​ നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്​. രാജ്യത്ത് കോവിഡ്​ സ്​ഥിരീകരിച്ചതോടെ​ നിലവില്‍ കര്‍ഫ്യ പ്രഖ്യാപിച്ചിട്ടുണ്ട്​. അഞ്ചുപേര്‍ കോവിഡ്​ ബാധിച്ച്‌​ മരി​ച്ചെന്നാണ്​ റിപ്പോര്‍ട്ട്​​.

 

film news
Advertisment