Advertisment

'എംപുരാന്‍'; 'ലൂസിഫര്‍ 2' പ്രഖ്യാപിച്ച് പൃഥ്വിരാജ്

author-image
ഫിലിം ഡസ്ക്
New Update

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. നടന്‍ മോഹന്‍ലാല്‍, മുരളി ഗോപി എന്നിവരോടൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്‍റെ അബ്രഹാം ഖുറേഷിയുടെ അന്താരാഷ്ട്ര ഇടപെടലുകളായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

Advertisment

publive-image

ലൂസിഫറിന്‍റെ വലിയ വിജയമാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ ധൈര്യം തന്നത്. 'ലൂസിഫര്‍ 2 എന്നത് ലൂസിഫര്‍ സിനിമയുടെ തുടര്‍ക്കഥയല്ല, അവിടെ ഈ കഥാപാത്രങ്ങള്‍ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തില്‍ ഉണ്ടാകും. എമ്ബുരാന്‍ എന്നാണ് സിനിമയുടെ പേര്.'-പൃഥ്വിരാജ് വ്യക്തമാക്കി.

സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫര്‍ ഇത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ത്യമാക്കാന്‍ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു.

'ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്‍രെ സീക്വല്‍. ഇത് സാധ്യമാവുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണ്', പൃഥ്വിരാജ് പറഞ്ഞു.

Advertisment