Advertisment

പൃഥ്വി ബിജുമേനോൻ കൂട്ടുകെട്ടിൽ ‘അയ്യപ്പനും കോശിയും’ ഉടൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

‘അയ്യപ്പനും കോശിയുമായി പൃഥ്വിയും ബിജുമേനോനും വീണ്ടും ഒന്നിക്കുന്നു. മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ടിൽ സച്ചി ഒരുക്കിയ അനാർക്കലി. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അനാർക്കലി ഇറങ്ങി നാലു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പുതിയ ചിത്രവുമായി ഈ ടീം ഒന്നിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അതേസമയം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയൺ ആണ് പൃഥ്വിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.  ‘മേരാ നാം ഷാജി’യാണ് ബിജു മേനോന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

Advertisment