Advertisment

ആഘോഷങ്ങള്‍ അല്ല കരുതലാണ് ഇപ്പോള്‍ വേണ്ടത്..... കേരളം പൂര്‍വ്വസ്ഥിതിയില്‍ ആകുമ്പോള്‍ നിങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഞാനും കല്‍പ്പറ്റയില്‍ ഉണ്ടാകും......കല്‍പറ്റയിലെ ഉദ്ഘാടനത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍വാങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. അഭിപ്രായങ്ങള്‍ വ്യക്തമാക്കി തുടങ്ങിയതിന് പിന്നാലെയായാണ് പലരും അഹങ്കാരി, ധിക്കാരി വിശേഷണങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയത്. സിനിമയ്ക്ക് പുറമേ പരസ്യങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് അദ്ദേഹം.

Advertisment

publive-image

കല്യാണ്‍ സില്‍ക്സിന്റെ ബ്രാന്‍ഡ്അംബാസഡര്‍ കൂടിയാണ് താരം. കല്‍പറ്റയിലെ ഉദ്ഘാടനത്തിന് താനുണ്ടാവില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

ആഘോഷങ്ങളല്ല കരുതലാണ് ഇപ്പോള്‍ വേണ്ടത്. കേരളം പൂര്‍വ്വസ്ഥിതിയില്‍ ആകുമ്പോള്‍ നിങ്ങളോടൊപ്പം ആഘോഷത്തിന് താനും കല്‍പറ്റയിലേക്ക് എത്താമെന്നാണ് പൃഥ്വിരാജ് കുറിച്ചിട്ടുള്ളത്.

ഉദ്ഘാടന ദിനത്തിലെ ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ച തുക വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി സംഭാവന ചെയ്യുകയാണെന്ന് അറിയിച്ച് കല്യാണ്‍ സില്‍ക്സ് അധികൃതരും എത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് ക്യാംപുകളിലേക്ക് അഭയം പ്രാപിച്ചവരെ സഹായിക്കുന്നതിനായി പൃഥ്വിരാജും പങ്കുചേര്‍ന്നിരുന്നു. പ്രധാനപ്പെട്ട വിവരങ്ങളെല്ലാം സ്വന്തം പേജിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു.

Advertisment