Advertisment

'പോയി'; പ്രിയസുഹൃത്തിന്റെ വേര്‍പാടില്‍ ഒറ്റ വാക്കില്‍ എല്ലാം പറഞ്ഞ് പൃഥിരാജ്‌

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാള ചലച്ചിത്രലോകത്തെ നൊമ്പരത്തിലാഴ്ത്തിയാണ് സംവിധായകന്‍ സച്ചി അകാലത്തില്‍ വിട പറഞ്ഞത്. അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 'ഡ്രൈവിംഗ് ലൈസന്‍സി'ലും 'അയ്യപ്പനും കോശി'യിലും നടന്‍ പൃഥിരാജായിരുന്നു മുഖ്യകഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്.

അത്രയേറെ ആഴത്തിലേറിയതായിരുന്നു അവരുടെ സൗഹൃദവും. സച്ചി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ പൃഥിരാജ് കാണാനെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

https://www.facebook.com/PrithvirajSukumaran/posts/3025297520858625

സച്ചിയുടെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവയ്ക്കുമ്പോൾ പൃഥ്വിയുടെ വാക്കിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. സച്ചിയുടെ ചിത്രം പങ്കുവച്ച് മുകളിൽ ‘പോയി’ എന്ന വാക്ക് മാത്രം കുറിച്ചാണ് പൃഥിരാജ് തന്റെ വേദന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

പൃഥിരാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത് ആരാധകരും ഏറ്റെടുത്തു. പ്രിയപ്പെട്ടവര്‍ വിട പറയുമ്പോള്‍ ഇതുപോലെ ഒന്നും സംസാരിക്കാനാകില്ലെന്ന് ആരാധകരും പറയുന്നു.

Advertisment