Advertisment

മകളുടെ മറ്റൊരു കഴിവ് കൂടി പരിചയപ്പെടുത്തി പൃഥ്വിരാജ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

 

സിനിമയില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്ര നടനാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനേതാവ് മാത്രമല്ല നിര്‍മാതാവും സംവിധായകനുമാണ് താരം. സമൂഹമാധ്യമങ്ങളിലും സാന്നിധ്യമറിയിക്കാറുണ്ട് പൃഥ്വിരാജ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയയേയും മകള്‍ അലംകൃതയേയും ആരാധകര്‍ക്ക് ഏറെ പരിചിതമാണ്.

മകളുടെ വിശേഷങ്ങളും ഇടയ്ക്കിടെ പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുന്നു. ഇപ്പോഴിതാ മകള്‍ അലംകൃതയുടെ പുതിയൊരു കഴിവ് കൂടി പങ്കുവെച്ചിരിക്കുകയാണ് താരം. അലംകൃത എഴുതിയ ചെറിയൊരു കവിതയുടേതാണ് ഈ ചിത്രം.

അല്ലി എന്നാണ് അലംകൃതയെ വിളിക്കുന്നത്. മകളുടെ റഫ് ബുക്ക് നോക്കിയപ്പോള്‍ കണ്ട 'ഒറിജിനല്‍ സോംഗ്' എന്ന അടിക്കുറിപ്പോടെയാണ് മകളുടെ എഴുതാനുള്ള കഴിവിനെക്കുറിച്ച് താരം പങ്കുവെച്ചത്. സുപ്രിയയും അല്ലിയുടെ കവിതയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. വായനയോടും ഏറെ താല്‍പര്യമുള്ളയാളാണ് അലംകൃത. ലോക്ക്ഡൗണ്‍ സമയത്ത് പുസ്തകം വായിക്കുന്ന അലംകൃതയുടെ ചിത്രവും ശ്രദ്ധ നേടിയിരുന്നു.-

Prithiviraj
Advertisment