Advertisment

ലൂസിഫറിന് ക്ലീൻ യു സർട്ടിഫിക്കറ്റ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന് ക്ലീൻ യു സർട്ടിഫിക്കറ്റ്. 2 മണിക്കൂര്‍ 48 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്‍റെ ട്രെയിലര്‍ മാര്‍ച്ച് 22 ന് വൈകിട്ട് 6.30 ന് റിലീസ് ചെയ്യും. അബുദാബിയില്‍ വെച്ച് നടത്തുന്ന ചടങ്ങിലാണ് ട്രെയിലര്‍ പുറത്തിറക്കുക.

അബുദാബിയിലെ ഡെല്‍മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍,പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, മുരളി ഗോപി, നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക.

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍

Advertisment