Advertisment

ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി രണ്ട് വിജയരമായി പരീക്ഷിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി രണ്ട് വിജയരമായി പരീക്ഷിച്ചു. പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച പൃഥ്വി രണ്ട് മിസൈലിന്റെ പരീക്ഷണം ഒഡീഷ ബാലസോറിലെ പരീക്ഷണ കേന്ദ്രത്തിലാണ് നടന്നത്. മിസൈല്‍ ദൗത്യം നിറവേറ്റിയതായി അധികൃതര്‍ വ്യക്തമാക്കി.

Advertisment

publive-image

1990കളിലും 2000ത്തിന്റെ തുടക്കത്തിലുമാണ് ഡിആര്‍ഡിഒ പൃഥ്വി വികസിപ്പിച്ചത്. ദ്രാവക ഇന്ധനത്തിന്റെ അടിസ്ഥാനത്തിലാണ് മിസൈലിന്റെ പ്രവര്‍ത്തനം. സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായാണ് ഡിആര്‍ഡിഒ പൃഥ്വി മിസൈല്‍ വികസിപ്പിച്ചത്.

2003 ലാണ് ഇത് ആദ്യമായി സേനയുടെ ഭാഗമായത്. 350 കിലോമീറ്റര്‍ അകലെയുളള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുളളതാണ് പൃഥ്വി മിസൈല്‍. ആയിരം കിലോഗ്രാം വരെ ഭാരമുളള ആണവ പോര്‍മുന വഹിക്കാനുളള ശേഷിയും മിസൈലിനുണ്ട്.

prithwi missile
Advertisment