‘കടുവാകുന്നേല്‍ കുറുവാച്ചന്‍’; പൃത്ഥിരാജിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

ഫിലിം ഡസ്ക്
Wednesday, April 21, 2021

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുയാണ്. കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

താരത്തിന്റെ പുതിയ ലുക്കിപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിലവില്‍ കടുവയുടെ ചിത്രീകരണം മുണ്ടക്കയത്ത് പുരോഗമിക്കുകയാണ്. ഷാജി കൈലാസാണ് ചിത്രത്തിന്‍റെ സംവിധാനം.

കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയില്‍ കാരവാനില്‍ നിന്ന് ഇറങ്ങി വരുന്ന പൃഥ്വിരാജിന്റെ വിഡിയോ വൈറലായിരുന്നു. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയാണ് കടുവയില്‍ വില്ലനായെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ.

ലൂസിഫറിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളയിരുന്നു ലഭിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ജിനു വി. എബ്രഹാം ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

×