Advertisment

താടി' ജീവിതം കഴിഞ്ഞു, ഇനി പഴയ മുഖം; പൃഥ്വിരാജിന്റെ പുതിയ ലുക്ക് വൈറൽ

author-image
ഫിലിം ഡസ്ക്
New Update

ഒടുവിൽ ആ താടി ജീവിതം കഴിഞ്ഞു. ഇനി താടിയില്ലാത്ത പൃഥ്വിരാജിനെ കാണാം. കഴിഞ്ഞ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ അടക്കം വൈറലായ പൃഥ്വിരാജിന്റെ താടിയില്ലാത്ത പുതിയ ലുക്കും ഇപ്പോൾ ചർച്ചയായി കഴിഞ്ഞു. താരം തന്നെയാണ് തന്റെ താടിയില്ലാത്ത രൂപം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം, ജിം ബോഡി, വിത് നോ താടി! എന്നും കുറിച്ചിട്ടുണ്ട്.

Advertisment

publive-image

ആടു ജീവിതം സിനിമയ്ക്കായി ശരീര ഭാരം കുറച്ചും താടി നീട്ടിയും തയ്യാറെടുപ്പുകള്‍ നടത്തിയ താരമാണ് പൃഥ്വിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയ്ക്കായി കഴിഞ്ഞ ഒക്ടോബറിലാണ് പൃഥ്വി താടി നീട്ടി തുടങ്ങിയിരുന്നത്. പിന്നീട് വന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ താടിയുളള ലുക്കിലാണ് താരത്തെ എല്ലാവരും കണ്ടത്.

ഇതിനു പിന്നാലെ ജോർദ്ദാനിലെ രണ്ടരമാസത്തെ ഷൂട്ടിങ്ങിനു ശേഷമാണ് പൃഥ്വിരാജും സിനിമാ സംഘവും കഴിഞ്ഞ മേയ് 22ന് കൊച്ചിയിലെത്തിയത്. അതിനു ശേഷം 14 ദിവസത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കിയിരുന്നു.

ഇപ്പോഴിതാ ഏട്ട് മാസങ്ങള്‍ക്ക് ശേഷം തന്റെ നീട്ടി വളര്‍ത്തിയ താടിയും മുടിയും വെട്ടിയിരിക്കുകയാണ് പൃഥ്വി. ഭാര്യ സുപ്രിയയ്‌ക്കൊപ്പമുളള സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നടന്റെ പുതിയ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

പഴയ പുതിയ മുഖം എന്നും ആ ലുക്ക് അങ്ങ് പോയി, എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നുമുള്ള കമന്റുകൾ ഈ ഫോട്ടോയ്ക്ക് ചുവടെ കാണാം.

prithwiraj viral photo
Advertisment