Advertisment

സ്വകാര്യ ബസ് തൊഴിലാളികള്‍ നാളെ നടത്തുവാന്‍ തീരുമാനിച്ച സൂചന പണിമുടക്ക് പിന്‍വലിച്ചു

New Update

കൊച്ചി: അങ്കമാലി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നാളെ നടത്തുവാന്‍ തീരുമാനിച്ച സൂചന പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ പി.രഘുനാഥിന്റെ നിര്‍ദേശപ്രകാരം അങ്കമാലി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജയപ്രകാശ് വിഷയത്തില്‍ ഇടപ്പെട്ടതോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്.

Advertisment

publive-image

സ്വകാര്യ ബസ് തൊഴിലാളികളും തൊഴില്‍ ഉടമകളും തമ്മില്‍ ഉണ്ടായിരുന്ന കരാറിന്‍റെ കാലാവധി മാര്‍ച്ച്‌ 20 പൂര്‍ത്തിയായതാണ്. തുടര്‍ന്ന് നിരവധി തവണ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പ് വിഷയത്തില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തത്.

ബസ് ചാര്‍ജ് വര്‍ദ്ധനവിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി 28 ന് മുമ്ബ് അനൂകൂലമായി തീരുമാനം എടുത്താല്‍ വേതന വര്‍ദ്ധനവ് ഒരാഴ്ചക്കകം നല്‍കുന്നതാണ്.

private bus strike
Advertisment