പ്രിയ പ്രകാശ് വാരിയരുടെ മറ്റൊരു വീഡിയോ കൂടി വൈറലാകുന്നു.

പ്രകാശ് നായര്‍ മേലില
Wednesday, February 14, 2018

കണ്‍പുരികങ്ങളും കണ്ണുകളും കൊണ്ട് പുതിയൊരു പ്രണയ കാവ്യമെഴുതി ലോകമാകമാനമുള്ള നവമാദ്ധ്യമങ്ങളില്‍ തരംഗമായി മാറിയ തൃശൂര്‍ സ്വദേശിനി പ്രിയ പ്രകാശ് വാരിയര്‍ എന്ന 18 കാരിയായ യുവനായികയുടെ മറ്റൊരു വീഡിയോ കൂടി വാലന്റൈന്‍ ദിനത്തിന് തൊട്ടുമുന്‍പ് റിലീസായി.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലേതാണ്‌ ഈ സീനും. മാര്‍ച്ച് 3 നാണ് ചിത്രം പുറത്തിറങ്ങുക.

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സെന്‍സേ ഷന്‍ പ്രിയയാണ്‌.ഇന്‍സ്റ്റഗ്രാമില്‍ മാത്രം 12 ലക്ഷത്തി ലധികം ഫോളോവേര്‍സ് ഉള്ള പ്രിയ ക്രിസ്ത്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയിരിക്കുകയാണ്..ഉത്തരേന്ത്യന്‍ നവമാദ്ധ്യമങ്ങള്‍ പ്രിയക്ക് നല്‍കിയി രിക്കുന്ന പുതിയ പേരാണ് ” നാഷണല്‍ ക്രെഷ് ഓഫ് ഇന്ത്യ.”

യൂ ട്യൂബില്‍ ഇതുവരെ പ്രിയയുടെ വീഡിയോ 50 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

പുതിയ വീഡിയോയില്‍ ക്ലാസ് റൂമില്‍ ക്ലാസ് നടക്കു മ്പോള്‍ തന്നെ പ്രിയ സഹപാഠിയായ യുവാവുമായി കൈമാറുന്ന പുതിയ പ്രണയമുദ്രകളാണ് ചിത്രീക രിച്ചിരിക്കുന്നത്.

പ്രിയയുടെ കാമുകനായി വീഡിയോ യില്‍ അഭിനയിച്ചിരിക്കുന്ന യുവാവാണ് ഗുരുവായൂര്‍ റോഷന്‍ അബ്ദുല്‍ റവുഫ്. 18 കാരനായ റോഷന്‍ ICA ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നല്ലൊരു ഡാന്‍സര്‍ കൂടിയായ റോഷന്‍ TV റിയാലിറ്റി ഷോ D -4 ഡാന്‍സ് ഫൈനലിസ്റ്റ് കൂടിയായിരുന്നു.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ 5 പ്രണയ ജോഡികളാണുള്ളത്‌. ഇവരെല്ലാം പ്രിയ – റോഷന്‍ ജോഡികളെപ്പോലെ പുതുമുഖങ്ങളാണ്. പ്രിയയുടെ ഉത്തരേന്ത്യന്‍ ആരാധകരും ചിത്രം റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് .

ചിത്രങ്ങളും ഒപ്പം വീഡിയോ യും കാണുക.

×