ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറിന്റെ മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തക പ്രിയ രമണിയെ ഡല്‍ഹി കോടതി കുറ്റവിമുക്തയാക്കി. മാനനഷ്ടക്കേസ് എം.ജെ അക്ബറിന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് തള്ളി. ലൈംഗീക പീഡനം ആരോപിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീകള്‍ക്ക് അവര്‍ നേരിട്ട ലൈംഗീക അതിക്രമം ഏതു സമയത്തും ഏതൊരു ഫോറത്തിലും ഉന്നയിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
രഹസ്യ സ്വഭാവത്തിലായിരിക്കും മിക്കപ്പോഴും ലൈംഗീക പീഡനം നടക്കുക. അവരുടെ സ്വഭാവത്തിനു കളങ്കം ഉണ്ടാകുമെന്ന കാരണത്താല്‍ ഭൂരിപക്ഷം സ്ത്രീകളും ഇത്തരം പീഡനങ്ങള്‍ പുറത്തുപറയാന്‍ മടിക്കുമെന്നും കോടതി നിരീക്ഷിച്ചു.