ശ്രീദേവി ബംഗ്ലാവിൽ ഗ്ലാമറസായി പ്രിയ വാര്യർ

ഫിലിം ഡസ്ക്
Wednesday, March 13, 2019

മലയാളി താരം പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ഗ്ലാമർ ലുക്കില്‍ പ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ‌ ലഭിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പൂര്‍ണമായും യു കെയില്‍ ചിത്രീകരിക്കുന്ന ചിത്രം 70 കോടി ബജറ്റിലാണ് ഒരുക്കുന്നത്.

×