Advertisment

പ്രിയ വാര്യരുടെ ഡാന്‍സിനെ ട്രോളി കിടിലന്‍ വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

പ്രിയാ വാര്യര്‍ പങ്കുവെച്ചൊരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Advertisment

ഒട്ടകത്തെ തട്ടിക്കോ എന്ന പാട്ടിന് ചുവടുവെക്കുന്ന പ്രിയയുടെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. നടിയുടെ വീഡിയോ ഇറങ്ങിയതിനു പിന്നാലെ ട്രോളന്മാരും എത്തിയിരുന്നു.

പല സിനിമകളിലെ ഹാസ്യ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുളള ട്രോള്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

പ്രിയയുടെ ഡാന്‍സ് നല്ലതാണെന്നും ഒരാളെ ഇങ്ങനെ അപമാനിക്കുന്നതിനു പരിധിയുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.

Advertisment